കോഴിക്കോട് സൗത്ത് ബീച്ചിന് സമീപത്തെ ഒഴിഞ്ഞ കടമുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് പയ്യോളി സ്വദേശി


പയ്യോളി: കോഴിക്കോട് സൗത്ത് ബീച്ചിന് സമീപം ഒഴിഞ്ഞ കടമുറിയിൽ പയ്യോളി സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. അയനിക്കാട് പുന്നോലക്കണ്ടി അർഷാദ് (24) ആണ് മരിച്ചത്. കൊപ്ര ബസാറിന് സമീപത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടത്.

വിരലടയാള വിദഗ്ദരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് പറയുന്നത്. അർഷാദ് ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് നാട്ടുകാരിൽ നിന്ന് മനസിലാക്കാനായതെന്ന് പൊലീസ് പറഞ്ഞു. ഈ സ്ഥലം ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണിതെന്നും പൊലീസ് പറയുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.