കുറ്റ്യാടി കാക്കുനിയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍


കുറ്റ്യാടി: കുറ്റ്യാടി കാക്കുനിയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി യുവാവ് പോലീസ് പിടിയില്‍. തിരുവനന്തപുരം സ്വദേശിയായ വിശാല്‍ ആദില്‍ എന്നയാളാണ് പിടിയിലായത്.

നാദാപുരം ഡി.വൈ.എസ്.പിലതിഷ് വി.വിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പിയുടെ സ്വകാഡ് കുറ്റ്യാടി പോലിസ് സ്റ്റേഷന്‍ പരിധിയിലെ കാക്കുനി നമ്പാംവയല്‍ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. 1.04 കിലോഗ്രാം
കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇയാളുടെ പേരില്‍ കുറ്റ്യാടി പോലിസ് അറസ്റ്റ് രേഖപെടുത്തി.

summary: a young man was arrested by the police with more than one kg of cannabis in kuttyadi