താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് വീണ് വടകര സ്വദേശിയായ യുവാവ് മരിച്ചു


താമരശ്ശേരി: ചുരത്തിൽ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ചു. വടകര സ്വദേശി അമൽ ആണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപത്തായിരുന്നു അപകടം. മൂത്രമൊഴിക്കാനായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോള്‍ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.

കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Description: A young man from Vadakara died after falling into the river at the Thamarassery pass