ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി തുറയൂര്‍ സ്വദേശിയായ യുവാവ് മരിച്ചു


കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. തുറയൂര്‍ വാഴയില്‍ മീത്തല്‍ അതുല്‍ ആണ് മരിച്ചതെന്ന് കൊയിലാണ്ടി സി.ഐ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. സജീവന്റെയും സിന്ധുവിന്റെയും മകനാണ്.

ഇന്നലെ വൈകിട്ട് പതിനൊന്നു മണിയോടെയാണ് അതുലിന്റെ മൃതദേഹം ചെങ്ങോട്ടുകാവ് റെയില്‍ ട്രാക്കില്‍ വീണ് കിടക്കുന്നത് നാട്ടുകാര്‍ കണ്ടത്. ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തെത്തുകയും തുടര്‍ന്ന് കൊയിലാണ്ടി അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയുമായിരുന്നു. ഫയര്‍ഫോഴ്സിന്റെ ആംബുലന്‍സില്‍ ഇയാളെ താലൂക്ക് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ എത്തിച്ചു.

സഹോദരന്‍ – അനല്‍.

summery: a young man from thurayur died after being hit by a train from chegottukave