പൂനൂര്‍ സ്വദേശിയായ യുവാവ് ദമാമില്‍ പനി ബാധിച്ച് മരിച്ചു


പൂനൂര്‍: താമരശ്ശേരി പൂനൂര്‍ കോളിക്കല്‍ തോട്ടത്തില്‍ ബാസിത് ദമാമില്‍ അന്തരിച്ചു. ഇരുപത്താറ് വയസ്സായിരുന്നു. പനി ബാധിച്ച് ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു മരണം.

സൗദിയിലെ അല്‍ ഖസീമിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബാസിത്. കമ്പനി ആവശ്യാര്‍ത്ഥം ദമാമില്‍ എത്തിയതായിരുന്നു. നേരത്തെ കുവൈത്തില്‍ ഉണ്ടായിരുന്ന ബാസിത് ഒരു വര്‍ഷം മുമ്പാണ് സൗദിയിലെത്തിയത്.

മരണ വിവരം അറിഞ്ഞ് റിയാദിലുള്ള ഉപ്പ ബഷീര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മെഡിക്കല്‍ ടവര്‍ മോര്‍ച്ചറിയിലുള്ള മയ്യിത്തിന്റെ നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു. ഉമ്മ: റംല. സഹോദരിമാര്‍: റബിഅത്ത്, റംസീന.