ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങിമരിച്ചു


പേരാമ്പ്ര: ദുബൈയില്‍ കടലില്‍ കുളിക്കുന്നതിനിടെ പേരാമ്പ്ര സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു. കൈതക്കല്‍ കണിയാംങ്കണ്ടി  അര്‍ജ്ജുന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ദര്‍ശന (കോഴിക്കോട്) ഈസ്റ്റ് ഹില്‍. അച്ഛൻ പ്രേമൻ, അമ്മ ഗീത പ്രേമന്‍. സഹോദരി: അഞ്ജന. സഹോദരി ഭര്‍ത്താവ്: ധനരാജ് (കതിരൂര്‍). മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടന്നുവരികയാണ്.

Summary: A young man from Perambra drowned while bathing in the sea in Dubai.