ടെറസില്‍ നിന്ന് കാല്‍ വഴുതി കിണറില്‍ വീണ് പരിക്കേറ്റു; ചികിത്സയിലായിരുന്ന നരിക്കുനി സ്വദേശിയായ യുവാവ് മരിച്ചു


നരിക്കുനി: വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി കിണറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. നരിക്കുനി പാറന്നൂര്‍ പുല്‍പ്പറമ്പില്‍ താമസിക്കും കൊല്ലരക്കല്‍ നൗഷാദ് (39) ആണ് മരണപ്പെട്ടത്.

ഇന്നലെ വീടിന്റെ ടെറസിനുമുകളില്‍ കയറിയ യുവാവ് അബദ്ധത്തില്‍ കിണറ്റിലേക്ക് കാല്‍ വഴുതി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.

അടിവാരം സ്വദേശി കൊല്ലരിക്കല്‍ അബ്ദുവിന്റെ മകനാണ്. ഉമ്മ: കൊല്ലരിക്കല്‍ ഖദീജ.ഭാര്യ:മാജിത (പുതുപ്പാടി,മലപുറം സ്വദേശി) മക്കള്‍: അഹമ്മദ് ഷാന്‍, നജ ഫാത്തിമ.

മയ്യത്ത് നിസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് പാറന്നൂര്‍ ജുമാമസ്ജിദില്‍ നടക്കും.