നന്തി സ്വദേശിയായ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു


നന്തി: നന്തി ഇരുപതാം മൈൽ കുറ്റിക്കാട്ടിൽ പൂക്കാസിൽ റഊഫ് ഖത്തറിൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. നാല്പത്തിരണ്ട്‍ വയസ്സായിരുന്നു. അബൂബക്കറിന്റെയും പാത്തുമ്മയുടെയും മകനാണ്.

ഷമീനയാണ് ഭാര്യ. മക്കൾ: ലിയ ഫാത്തിമ (കൊയിലാണ്ടി പന്തലായനി, ഹൈസ്കൂൾ വിദ്യാർത്ഥിനി), മിഹ്സ (സായി സ്കൂൾ നന്തി ബസാർ).

സഹോദരങ്ങൾ: റിയാസ്, റംഷീദ്.

മൃതദേഹം നാട്ടിലെത്തിക്കവാനുള്ള ശ്രമങ്ങൾ നടക്കുന്നു.

 

‘റഊഫ് അവധി കഴിഞ്ഞ് പോയത് രണ്ടാഴ്ച മുമ്പ്, ഇന്നലെ പ്രാർത്ഥന കഴിഞ്ഞ് ആഹാരം കഴിച്ച് കിടന്ന ശേഷം പിന്നീട് എഴുന്നേറ്റില്ല’; ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ച നന്തി സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും