കൊയിലാണ്ടി നന്തി സ്വദേശിയായ യുവാവ് തിരുവനന്തപുരത്ത് മരിച്ച നിലയിൽ
കൊയിലാണ്ടി: നന്തി സ്വദേശിയായ യുവാവിനെ തിരുവനന്തപുരത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയോട്ടുകുന്നുമ്മൽ മുഹമ്മദ് ഹാക്കിം ആണ് മരിച്ചത്. ഇരുപത്തിമൂന്ന് വയസായിരുന്നു.ജോലിയാവശ്യത്തിനാണ് തിരുവനന്തപുരത്തെത്തിയത്.
കാപ്പാട് ഹൈദ്രോസ് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹിലാൽ മൻസിൽ ഹാരിസിന്റെ മകനാണ്. ഉമ്മ: സറീന. സഹോദരൻ: മുഹമ്മദ് ശുറൂഖ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം നന്തിയിലെ വീട്ടിലേക്ക് കൊണ്ടുവരും. മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.