ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് എറണാകുളത്ത് അന്തരിച്ചു


കൂരാച്ചുണ്ട്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൂരാച്ചുണ്ട് പൂവ്വത്തുംച്ചോല വെങ്കിട്ടക്കല്‍ ജൂഡ്‌സന്‍ ജോസ് അന്തരിച്ചു. മുപ്പത്തിയാറ് വയസ്സായിരുന്നു.

എറണാകുളം കൊച്ചിന്‍ഷിപ്പ് യാര്‍ഡില്‍ പത്ത് വര്‍ഷമായി കണ്ടക്ടറായി ജോലി ചെയുകയായിരുന്നു.

പിതാവ് ജോസ് (ഡ്രൈവര്‍)

മാതാവ്: മേരി

സഹോദരങ്ങള്‍: സ്വപ്‌ന (കോടഞ്ചേരി), ഷിന്റോ ( ചാലിടം)

എറണാകുളം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്