മടപള്ളിയിൽ വാഹനാപകടം; അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം


മടപ്പള്ളി: ബൈക്ക് അപകടത്തിൽ അഴിയൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കോറോത്ത് റോഡ് പടിഞ്ഞാറെ അത്താണിക്കൽ ശരത് കെ.പി (34) ആണ് മരിച്ചത്‌. ദേശീയപാത മടപള്ളിയിൽ ഇന്നലെ രാത്രി 10.30നാണ് സംഭവം. ബൈക്കില്‍ വരികയായിരുന്ന ശരത്തിനെ ഒരു വാഹനം ഇടിക്കുകയും റോഡില്‍ വീണ ഇയാളുടെ ദേഹത്ത് കൂടെ വാഹനം കയറിയിറങ്ങിയെന്നുമാണ് ലഭിക്കുന്ന വിവരം.

ഊരാളുങ്കൽ സൊസൈറ്റിയിൽ പെരിന്തൽമണ്ണ സൈറ്റിൽ ഇലക്ട്രീഷനായി ജോലി ചെയ്യുകയാണ് ശരത്‌.

അച്ഛൻ: സദാനന്ദൻ.

അമ്മ: ശ്യാമള.

സഹോദരങ്ങൾ: സന്ദീപ്, സനൂപ്.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

Description: A young man from Azhiyur dies in a road accident in Madapally