കണ്ണൂർ പുതിയതെരുവിൽ കുളത്തിന്റെ പടവിൽ തലയിടിച്ച് യുവാവ് മരിച്ചു


കണ്ണൂർ: പുതിയതെരുവിൽ കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി റെജീന ക്വാട്ടേഴ്‌സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25) ആണ് മരിച്ചത്.

പുഴാതി സോമേശ്വരി ക്ഷേത്ര കുളത്തിലാണ് അപകടം. ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു അപകടം നടന്നത്. കുളിക്കാൻ കുളത്തിലേക്ക് എുത്തു ചാടുന്നതിനിടെ രാഹുലിൻെ തല പടവിൽ ഇടിയ്ക്കുകയായിരുന്നു.