ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആയഞ്ചേരി സ്വദേശിയായ യുവാവ് മരിച്ചു


ആയഞ്ചേരി: ബൈക്കപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വരയാലില്‍ കണ്ടി രാജീവന്റെ മകന്‍ അമല്‍ രാജ് (21) മരിച്ചു.


തിങ്കളാഴ്ച ഉച്ചയോടെ കടമേരി റോഡ് തെരുവിന്‍ താഴയില്‍ സുഹൃത്തിന്റെ ബൈക്കിന് പിറകില്‍ യാത്ര ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിലിടിച്ച് തെറിച്ചു വീഴുകയായിരുന്നു. തുടര്‍ന്ന് ഇരുവരെയും സാരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് പ്രവേശിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെയാണ് അമല്‍ രാജ് മരിച്ചത്. മാതാവ്: ശോഭ. സ ഹോദരി: കാശ്മീരി.

summery: a young man died after being injured in a bike accident