വടകരയില്‍ യുവാവ് ട്രെയിന്‍തട്ടി മരിച്ച നിലയില്‍


വടകര: വടകര മാഹി പരദേവതാ ക്ഷേത്രത്തിനു സമീപം ട്രെയിന്‍ തട്ടി യുവാവെന്ന് തോന്നിക്കുന്ന ആളെ മരിച്ച നിലയില്‍ കണ്ടെത്തി.

വടകര ചോമ്പാല സ്റ്റേഷന്‍ പരിതിയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മംഗള എക്‌സ്പ്രസ് ട്രെയിനാണ് തട്ടിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്കു ശേഷം മൃതദേഹം വടകര ഗവ. ആശുപത്രിയിലേക്ക് മാറ്റി.

റെയില്‍ പാളത്തിന് സമീപത്ത് നിന്നും ഇയാളുടെതെന്ന് സംശയിക്കുന്ന ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.