പ്രഭാതസവാരിക്കിടെ ദേഹാസ്വാസ്ഥ്യം; എടച്ചേരിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു
എടച്ചേരി: പ്രഭാത സവാരി കഴിഞ്ഞ് വീടിന് സമീപത്തെത്തി വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ യുവാവ് മരിച്ചു. എടച്ചേരിക്കടുത്ത് ഇരിങ്ങണ്ണൂർ റോഡിൽ വയലോരം ബസ് സ്റ്റോപ്പിന് സമീപം ചിറപ്പുറത്ത് താഴെക്കുനി വിജീഷ് (38) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പതിവുപോലെ പ്രഭാതസവാരിക്കായി ഇറങ്ങിയതായിരുന്നു. നടത്തം കഴിഞ്ഞ് വീടിന് സമീപമെത്തി വ്യായാമം ചെയ്യുന്നതിനിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞ് വീണു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ഇന്നലെ വൈകിട്ട് നാല് മണിയോടെ മൃതദേഹം വീട്ടില്‍ സംസ്‌കരിച്ചു. രണ്ട് വർഷത്തോളം പ്രവാസിയായിരുന്നു.
അച്ഛൻ: പരേതനായ ബാലൻ, അമ്മ: രാധ.
ഭാര്യ: ശിൽപ. മകൻ: ആർവിൻ (പുറമേരി പ്രോവിഡൻസ് സ്കൂൾ എൽ. കെ ജി വിദ്യാർത്ഥിയാണ്.
സഹോദരങ്ങൾ: രാജേഷ്,രജീഷ്, രജിലേഷ്.
Description:A young man collapsed and died in Edacherry