തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ കാണാതായതായി പരാതി


തൊട്ടില്‍പ്പാലം: തൊട്ടില്‍പ്പാലം സ്വദേശിയായ യുവതിയെ ഇന്നലെ രാത്രി മുതല്‍ കാണാതായതായി പരാതി. തൊട്ടില്‍പ്പാലം കോതോട് സുഗിഷ(35)യെയാണ് കാണാതായിരിക്കുന്നത്.

ബന്ധുക്കള്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് തൊട്ടില്‍പ്പാലം പോലീസ് അന്വേഷിച്ചുവരികയാണ്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പോലീസിലോ 9995422203 എന്ന നമ്പറിലോ അറിയിക്കേണ്ടതാണ്.