വടകരയില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
വടകര: യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കുറുമ്പയില്‍ കണിയാങ്കണ്ടി താഴെ സാഫല്യത്തില്‍ ശരത്താണ് മരിച്ചത്. മുപ്പത്തി രണ്ട് വയസ്സായിരുന്നു. വ്യാഴാഴ്ച്ച വൈകീട്ടോടെയാണ് സംഭവം.
മലപ്പുറം വള്ളിക്കുന്ന് അരിയല്ലൂര്‍ വികെസി കമ്പനിയിലെ തൊഴിലാളിയാണ് ശരത്ത്. ഇന്നലെ രാവിലെ ജോലിയ്ക്ക് പോയ ശരത്തിനെ മൂന്നര മണിയോട് കൂടിയാണ് കോട്ടക്കടവ് റെയില്‍വേ ഗേറ്റിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
അച്ഛന്‍: അശോകന്‍. അമ്മ: ശൈലജ. ഭാര്യ: അമൃത.മകള്‍: ഹിസ് ഹെയ്ല്‍.
സഹോദരന്‍: അശ്വന്ത്
മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കുശേഷം വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.