വീടിന്റെ മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേറ്റു; പാലക്കാട് രണ്ടരവയസുകാരന് ദാരുണാന്ത്യം


പാലക്കാട്: മണ്ണാര്‍ക്കാടിനു സമീപം കോട്ടോപ്പാടം അമ്പാഴക്കോട് രണ്ടര വയസുകാരന്‍ പൊള്ളലേറ്റു മരിച്ചു. അമ്പാഴക്കോട് വീട്ടില്‍ നൗഷാദിന്റെയും ഹസനത്തിന്റെയും മകന്‍ റയാനാണ് മരിച്ചത്.

വീടിന്റെ പുറത്ത് മാലിന്യം കത്തിക്കുന്നതിനിടെ അബദ്ധത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ വട്ടമ്പലം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

summary: a two-and-a-half-year-old boy died of burns in palakkad