നാദാപുരത്ത് സംസ്ഥാന പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിൽ മരം മുറിഞ്ഞുവീണ് അപകടം; യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു


നാദാപുരം: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയിൽ ഓടികൊണ്ടിരുന്ന കാറിന് മുകളിൽ മരം മുറിഞ്ഞു വീണ് അപകടം. ചേലക്കാട് പൂശാരി മുക്കിലാണ് അപകടം നടന്നത്. ഇന്ന് വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം. കെ.എൽ 18 എം 151എസ് നമ്പർ ടവേര കാറിനു മുകളിലാണ് മരം വീണത്.

മരക്കൊമ്പ് കാറിനു മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തൊട്ടു സമീപത്ത് ഉണ്ടായിരുന്ന രണ്ട് മോട്ടോർ ബൈക്ക് യാത്രക്കാരും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

ചേലക്കാട് നിന്നെത്തിയ ഫയർഫോഴ്സ് സീനിയർ ഫയർ ഓഫീസർ ഐ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സേനാംഗങ്ങൾ മരം മുറിച്ചു മാറ്റി ഗതാഗത തടസ്സം ഒഴിവാക്കി. ഫയർ ഓഫീസർമാരായ സുധീപ്, ദിൽറാസ്, ഷിഗിൻ ചന്ദ്രൻ, സജീഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഏറെ നേരം സംസ്ഥാന പാതയിലെ ഗതാഗതം സ്തംഭിച്ചു.

Summary: A tree fell on top of a car running on the state highway in Nadapuram. The passengers escaped unhurt