ദേശീയപാതയിൽ മൂടാടി വെള്ളറക്കാട് മരം കടപുഴകി വീണു; ഗതാഗതം നിലച്ചു


മൂടാടി: കനത്തമഴയും കാറ്റിലും മൂടാടി ഹൈവേ റോഡിലേയ്ക്ക് മരം വീണ് ഗതാഗത തടസ്സം. രാത്രി 7 മണിയോടെയാണ് സംഭവം. മൂടാടി വെള്ളറക്കാട് ബസ് സ്‌റ്റോപ്പിന് സമീപം റോഡിലേയ്ക്കാണ് മരം കടപുഴകി വീണത്.

സംഭവ സ്ഥലത്ത് വലിയ ഗതാഗത തടസ്സമാണ് ഉള്ളത്. ഇരുഭാഗങ്ങളിലേയ്ക്കുമുള്ള ഗതാഗതം നിലച്ചിരിക്കുകയാണ്.