സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനത്തിനായുള്ള പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തല്‍; നടുവണ്ണൂര്‍ ജി.എച്ച്.എസ്.എസില്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ത്രിദിന ഡി.ആര്‍.ജി പരിശീലനത്തിന് തുടക്കമായി


നടുവണ്ണൂര്‍: ജില്ലയിലെ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ക്കുള്ള ത്രിദിന ഡി.ആര്‍.ജി. പരിശീലനത്തിന് തുടക്കമായി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പരിശീലനത്തിനായി തയ്യാറാക്കിയ പുതുക്കിയ ഇന്‍ഡോര്‍ മാന്വല്‍ പരിചയപ്പെടുത്തനായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

ആദ്യബാച്ചിന്റെ പരിശീലനം നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പേരാമ്പ്ര സബ്ബ് ഡിവിഷണല്‍ എസ്.പി.വിഷ്ണുപ്രദീപ് ഉദ്ഘാടനം ചെയ്തു.

പ്രധാനാദ്ധ്യാപകന്‍ ടി.മുനാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡിസ്ട്രിക്ക് അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ സതീശന്‍ കോക്കല്ലൂര്‍, കോ.എസ്.ആര്‍.ജി അരുണ്‍കുമാര്‍ എ.എല്‍, എഡീഷണല്‍ നോഡല്‍ ഓഫീസര്‍ വി.യൂസഫ്, വി.എം ഷൈനി എന്നിവര്‍ സംസാരിച്ചു.

പരിശീല പരിപാടികള്‍ക്ക് സംസ്ഥാനതല പരിശീലകരായ കെ.പി. മുരളികൃഷ്ണദാസ്, സി.സുജിത്ത്, ഷിബു.കെ എന്നിവര്‍ നേതൃത്വം നല്കും.