പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണം – ഡിവൈഎഫ്‌ഐ
പേരാമ്പ്ര പേരാമ്പ്രയില്‍ പെട്രോള്‍ പമ്പ് ഉടമയില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ. മൂരികുത്തിയില്‍ പെട്രോള്‍ പമ്പ് ആരംഭിക്കുന്ന പാലേരി സ്വദേശി പ്രജീഷില്‍ നിന്നും ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
സംഭവുമായി ബന്ധപ്പെട്ട് പെട്രോള്‍ പമ്പ് ഉടമയുടെ ശബ്ദ സന്ദേശവും, സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
പെട്രോള്‍ പമ്പിന് വേണ്ടി സ്ഥലം മണ്ണിട്ട് നികത്തുന്നതിനെതിരെ ബി.ജെ.പി നേതൃത്വം സമരം പ്രഖ്യാപിക്കുകയും ഇതിന്റെ മറവില്‍ ലക്ഷങ്ങള്‍ കോഴ വാങ്ങുകയുമായിരുന്നെന്നാണ് ആരോപണം.
അനധികൃതമായി നടത്തിയ പണപ്പിരിവിനും അഴിമതിക്കുമെതിരായി സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എം. ജിജേഷ് അധ്യക്ഷനായി. വി.കെ. അമര്‍ഷാഹി, ആദിത്യ സുകുമാരന്‍, സി.കെ. രൂപേഷ് എന്നവര്‍ സംസാരിച്ചു.