കുറ്റ്യാടി സ്വദേശിയായ മുപ്പത്തിയഞ്ചുകാരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു


കുറ്റ്യാടി: നരിക്കൂട്ടുംചാല്‍ താളിക്കുനി ശ്രാവണം വീട്ടില്‍ രോഹിത് ടി.കെ.അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

ആര്‍കിടെക്റ്റായി ജോലി ചെയ്തുവരികയായിരുന്നു. റിട്ടയേര്‍ഡ് കോഴിക്കോട് ഡി.ഇ.ഒ അജിത് കുമാറിന്റെയും കുറ്റ്യാടി ഹൈസ്‌കൂളിലെ റിട്ടയേര്‍ഡ് അധ്യാപിക ലീനയുടെയും മകനാണ്. തുഷാരയാണ് ഭാര്യ.