കൊയിലാണ്ടി കൊല്ലംചിറയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാനില്ല; നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തെരച്ചിലിൽ


കൊയിലാണ്ടി: കൊല്ലം ചിറയിൽ കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥിയെ കാണാനില്ല. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കൂട്ടുകാർക്കൊപ്പം വൈകുന്നേരം ചിറയിൽ കുളിക്കാൻ എത്തിയതായിരുന്നു.

ചിറയിൽ നീന്തുന്നതിനിടയിൽ മുങ്ങിപ്പോവുകയായിരുന്നു. ഉടൻ തന്നെ കൂട്ടുകാർ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴത്തിലേക്ക് താഴ്ന്ന് പോയിരുന്നു.

കൂടെയുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി പോലീസും ഫയർ ഫോഴ്സും സംഭവസ്ഥലത്തെത്തി. നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്ന് നിരച്ചിൽ തുടരുകയാണ്.

Summary: A student who took a bath with his friends is missing in Koyilandy Kollamchira; Locals and the fire force are continuing to search