വില്ല്യാപ്പള്ളി സ്വദേശിയായ വിദ്യാർത്ഥിയെ ബാം​ഗ്ലൂരിലെ കോളേജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി


വടകര: മെഡിക്കൽ വിദ്യാർത്ഥിയെ ബാം​ഗ്ലൂരിലെ കോളജ് ഹോസ്റ്റലിൽ നിന്നും കാണാതായതായി പരാതി. വില്ല്യാപ്പള്ളി സ്വദേശി അലൻ കൃഷ്ണനെ (20)യാണ് കാണാതായത്. 24.04.25 രാവിലെ 11 മണിമുതൽ ബെൽഗാവിയിലെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ നിന്നുമാണ് അലനെ കാണാതായത്.

കർണാടകയിലെ ബെൽഗാവി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് അലൻ കൃഷ്ണൻ. ബെൽഗാവി പോലീസ് സ്റ്റേഷനിൽ അലന്റെ അച്ഛൻ വി കെ ശശി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അലന്റെ മൊബൈൽ ഫോൺ നിലവിൽ സ്വിച്ച് ഓഫാണ്.

വിദ്യാർത്ഥിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെകാണുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണം

വി. കെ.ശശി ( പിതാവ്): 94802 90450

ബിഐഎംസ് കോളേജ് ബെൽഗാവി: 94482 66972

ബെൽഗാവി പോലീസ് സ്റ്റേഷൻ: 0831 2491071

അനിൽ പി നായർ ( പ്രസിഡന്റ്, കൈരളി കലാ കേന്ദ്രം, ബെൽഗാവി): 81055 55242