സ്ഫോടകവസ്തുവെന്ന്‌ സംശയം; ചെക്യാട് പുളിയാവിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ സ്റ്റീൽ കണ്ടെയ്നർ കണ്ടെത്തി


നാദാപുരം: ചെക്യാട് പുളിയാവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്റ്റീല്‍ കണ്ടെയ്‌നല്‍ കണ്ടെത്തി. പുളിയാവ്-വേവം പുഴയോരത്ത് ചളിയില്‍ പുതഞ്ഞ നിലയിലായിരുന്നു കണ്ടെയ്‌നര്‍.

പുഴയോരത്തിന് സമീപത്തായി ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് ചൊവ്വാഴ്ച രാവിലെ 7.30ഓടെ കണ്ടെയ്‌നര്‍ കണ്ടത്. സ്‌ഫോടക വസ്തുവാണെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് വളയം പോലീസ് സ്ഥലത്തെത്തി ബോംബെന്ന സംശയത്തില്‍ കണ്ടയ്‌നര്‍ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ബോംബ് സ്‌ക്വാഡ് വിദഗ്ധരെത്തി പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.

Description: A steel container was found abandoned in Chekkiad Puliyavu