ജനഹൃദയങ്ങളിൽ എളിമയുടെയും വിനയത്തിൻ്റെയും നിസ്വാർത്ഥ സേവനത്തിൻ്റെയും പ്രതീകമായ സോഷ്യലിസ്റ്റ്; മുൻ എം.എൽ.എ എം.കെ.പ്രേംനാഥിനെ അനുസ്മരിച്ച് വടകര
വടകര: പ്രമുഖ സോഷ്യലിസ്റ്റായിരുന്ന മുൻ വടകര എം.എൽ.എ എം.കെ പ്രേംനാഥിന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മുക്കാളി റൈറ്റ് ചോയ്സ് സ്ക്കുളിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രി സി.കെ.നാണു ഉദ്ഘാടനം ചെയ്തു. എം.വി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇ.പി.ദാമോരൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.
ജനങ്ങളുടെ ഹൃദയത്തിൽ എളിമയുടെയും വിനയത്തിന്റെയും നിസ്വാർത്ഥ സേവനത്തിന്റെയും പ്രതീകമായി മറക്കാനാവാത്ത സ്ഥാനം പിടിച്ച സോഷ്യലിസ്റ്റ് നേതാവായിരുന്നു പ്രേംനാഥ് എന്ന് അദ്ദേഹം പറഞ്ഞു. വടകരയുടെ വികസന പ്രവർത്തനങ്ങളിൽ എം.എൽ.എ എന്ന നിലയിൽ പ്രേംനാഥ് നടത്തിയ പ്രവർത്തനം മാതൃകാപരമായിരുന്നെന്ന് സി.കെ.നാണു പറഞ്ഞു.
ചടങ്ങിന് വി.പി.ലിനീഷ് സ്വാഗതം പറഞ്ഞു. വിജയ രാഘവൻ ചേലിയ, അഡ്വക്കേറ്റ് വിനോദ് പയ്യട, ലത്തീഫ് മാസ്റ്റർ, വെള്ളോറ നാരായണൻ, ടി.എൻ.മനോജ്, ടി.എൻ.കെ.ശശീന്ദ്രൻ മാസ്റ്റർ, ഭാസ്ക്കരൻ പയ്യട, എന്നിവർ സംസാരിച്ചു. കെ.ലീല ചടങ്ങിന് നന്ദി പറഞ്ഞു.
Summary: A socialist symbol of modesty, humility and selfless service in the hearts of the people; Vadakara in memory of former MLA MK Premnath