വൃക്കയ്ക്കൊരു തണൽ; അറിവും ചിന്തയും പകർന്ന് നൽകി വടകരയിലെ മെഡിക്കൽ എക്സിബിഷൻ സമാപിച്ചു
വടകര: തണൽ വടകരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച
മെഡിക്കൽ എക്സിബിഷൻ സമാപിച്ചു. സംഘാടനം കൊണ്ട് ശ്രദ്ധേയമായ എക്സിബഷൻ കാണാൻ പതിനായിരത്തിലധികം പേർ എത്തിയതായാണ് സംഘാടകർ പറയുന്നത്. വൃക്ക രോഗത്തെക്കുറിച്ച് അറിയാനും വൃക്കയുടെ പ്രവർത്തനങ്ങളെ കുറിച്ച് മനസിലാക്കാനും കഴിയുന്ന നിലയിലാണ് പ്രദർശനം സംഘടിപ്പിച്ചത്.
എക്സിബിഷൻ്റെ സമാപന പരിപാടി നഗരസഭ ചെയർപേഴ്സൻ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. സമാപന ചടങ്ങിൽ ഒരു വർഷം നീണ്ട് നിൽക്കുന്ന വൃക്ക രോഗ കാൻസർ രോഗ ബോധവൽകരണ കാമ്പയിൻ പ്രഖ്യാപനം വടകര നഗരസഭ ചെയർപേഴ്സൺ കെ.പി.ബിന്ദു നിർവ്വഹിച്ചു. ടി.ഐ.നാസർ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത കെ.ടി.സിന്ധു എന്നിവർ സംസാരിച്ചു.
എൻ.ആർ.നൗഷാദ് സ്വാഗതവും വി.കെ.അസീസ് നന്ദിയും പറഞ്ഞു.
Summary: A shade for the kidney; The medical exhibition at Vadakara was concluded by imparting knowledge and thought