മുക്കാളിയില്‍ സ്വകാര്യ ബസ് സ്‌ക്കൂട്ടറില്‍ ഇടിച്ച് അപകടം; കണ്ണൂക്കര സ്വദേശിക്ക്‌ ദാരുണാന്ത്യം


വടകര: മുക്കാളിയില്‍ സ്വകാര്യ ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിന്റെയും മുക്കാളിയിലെ സ്റ്റേഷനറി കടയുടെയും ഉടമയായ കണ്ണൂക്കര മഞ്ഞക്കര വിനയനാഥ് ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസാണ് സ്‌കൂട്ടറില്‍ ഇടിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിനയനാഥിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകര ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

അച്ഛന്‍: പരേതനായ കുമാരന്‍. അമ്മ: പരേതയായ ജാനു.

ഭാര്യ: സുനിത.
മക്കൾ: അരുണ, അഥീന.

സഹോദരങ്ങൾ: വസന്ത നാഥ്, ബിജു നാഥ്, വിമല, വനജ, തങ്കം, പരേതനായ വിശ്വനാഥ്.
സംസ്കാരം: ബുധനാഴ്ച വീട്ടുവളപ്പിൽ.

Description: A scooter rider died after being hit by a private bus in Mukkali