കുറ്റ്യാടി നിട്ടൂരില്‍ റബ്ബർ ഷീറ്റ് കൂടയ്ക്ക് തീപിടിച്ചു; ഏതാണ്ട് മൂന്ന് ലക്ഷത്തിന്റെ നാശനഷ്ടം
കുറ്റ്യാടി: നിട്ടൂരില്‍ റബ്ബർ ഷീറ്റ് കൂടയ്ക്ക് തീപിടിച്ചു. പടിഞ്ഞാറയിൽ അശോകന്റെ ഉടമസ്ഥതയിലുള്ള കൂടയാണ് തീപിടിച്ച് കത്തി നശിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം.
വീട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരത്ത് നിന്ന് അഗ്നി രക്ഷാ സേനയുടെ രണ്ട് യൂണിറ്റ് സംഭവ സ്ഥലത്ത് എത്തി മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാതെ തീ അണച്ചു. കൂടയില്‍ ഉണ്ടായിരുന്ന മെഷീന്‍, റബ്ബര്‍ ഷീറ്റ്, അടയ്ക്ക എന്നിവ പൂര്‍ണമായും കത്തി നശിച്ചു. ഏതാണ്ട് മൂന്ന് ലക്ഷത്തിന്റെ നാശനഷ്ടം കണക്കാക്കുന്നു.
ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ഷമേജ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ലതീഷ് നടുക്കണ്ടി, ശിഖിലേഷ് കെ കെ, അശ്വിൻ മലയിൽ, ഷാംജിത് കുമാർ, സജീഷ് എം എന്നിവരുടെ സംഘമാണ് തീ അണച്ചത്.
Description: A rubber sheet shed caught fire in Nitoor