‘കേന്ദ്ര സംസ്ഥാന ബജറ്റ് ജനവിരുദ്ധം’; മേപ്പയ്യൂരില്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം


മേപ്പയ്യൂര്‍: കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ ബജറ്റിനെതിരെ മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മേപ്പയ്യൂര്‍ ടൗണില്‍ പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.കെ.എ ലത്തീഫ് സംഗമം ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് എം.എം അഷറഫ് അധ്യക്ഷനായി. എം.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍, വി മുജീബ്, കെ.എം കുഞ്ഞമ്മത് മദനി, കീഴ്‌പോട്ട് പി മൊയ്തി, കെ.കെ മൊയ്തീന്‍ മാസ്റ്റര്‍, മുഹമ്മദ് ചാവട്ട്, ടി.എം അബ്ദുള്ള, ഐ.ടി അബ്ദുസ്സലാം, മുജീബ് കോമത്ത്, കെ.കെ അബ്ദുല്‍ ജലീല്‍, കെ ലബീബ് അഷറഫ്, കെ.കെ റഫീഖ്, എം.കെ ഫസലുറഹ്മാന്‍, ഹുസ്സൈന്‍ കമ്മന, കെ.പി ഇബ്രാഹിം എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി.

ജനറല്‍ സെക്രട്ടറി ഫൈസല്‍ ചാവട്ട് സ്വാഗതവും ഇസ്മായില്‍ കീഴ്‌പോട്ട് നന്ദിയും പറഞ്ഞു.