റോഡിലെ കുഴികള്‍ കുളങ്ങളാവുന്നു; മൂരികുത്തിയില്‍ റോഡിലെ ചെളിക്കുഴിയില്‍ വീണ് ബൈക്ക് യാത്രികന് പരിക്ക്


പേരാമ്പ്ര: പേരാമ്പ്ര- കുറ്റ്യാടി പാതയില്‍ മൂരികുത്തി ഭാഗത്ത് റോഡിലെ കുഴിയില്‍ വീണ് യുവാവിന് പരിക്ക്. കുണ്ടുതോട് സ്വദേശി സുനീഷ് സ്‌കറിയയാണ് സ്‌കൂട്ടര്‍ യാത്രക്കിടെ കുഴിയില്‍പ്പെട്ട് തെറിച്ച് വീണത്.

കോഴിക്കോട് നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. മൂരികുത്തി ഭാഗത്തെ വലിയ കുഴിയിലേക്ക് ചാടിയ വണ്ടിയില്‍ നിന്ന് വീണ സുനീഷിന് ചുമലിനാണ് പരിക്ക്.

റോഡില്‍ പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നത് പലപ്പോഴും റോഡേത് കുഴിയേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത സ്ഥിതിയാണെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. മൂരികുത്തി ഭാഗത്ത് പലയിടത്തും റോഡ് തകര്‍ന്നിട്ടുണ്ട്.

summery: a person who was injured on a bike accident on a gutter