വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍ വീണ് അപകടം; കൂട്ടായിയില്‍ ഒന്നരവയസ്സുകാരി മരിച്ചു


കൂട്ടായി: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീടിനോടു ചേര്‍ന്നുള്ള തോട്ടില്‍വീണ് ഒന്നരവയസ്സുകാരി മരിച്ചു. കൂട്ടായി അരയന്‍കടപ്പുറം കുറിയന്റെപുരയ്ക്കല്‍ മകള്‍ ഫാത്തിമ അഫ്രയാണ് മരിച്ചത്.

മഞ്ചേരി മെഡിക്കല്‍ കോളേജിലെ മൃതദേഹപരിശോധനയ്ക്ക് ശേഷം അരയന്‍ കടപ്പുറം ഫാറൂഖില്‍ പള്ളിയില്‍ ഖബറടക്കി. ആവിപ്പുഴയോടനുബന്ധമായ തോട്ടിലാണ് കുട്ടി വീണത്.

ഗഫൂറിന്റെയും ലൈലയുടെയും മകളാണ്. സഹോദരങ്ങള്‍: അഫ്‌നാന്‍, മെഹ്‌റാന.

summery: a one and half year old girl died after falling into a stream near the house while playing in the backyard