തൃശ്ശൂരില്‍ ഒന്നര വയസുള്ള കുട്ടിയ്ക്ക് ബക്കറ്റിലെ വെള്ളത്തില്‍ വീണ് ദാരുണാന്ത്യം
തൃശ്ശൂര്‍: തൃശ്ശൂരില്‍ ഒന്നര വയസുള്ള കുട്ടി കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്.
വ്യാഴാഴ്ച്ച രാത്രിയാണ് അപകടം നടന്നത്. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇതിലെ ഏക പെണ്‍കുട്ടിയാണ് മരിച്ചത്. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കുട്ടിയെ കണ്ടെത്തിയത്.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.