തുടർചികിത്സ നാട്ടിൽ; മസ്കത്തിൽ ജോലിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശി നാട്ടിലെത്തി


വടകര: മസ്കത്തിലെ നിസ്‍വയില്‍ തൊഴിലിടത്തിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വടകര സ്വദേശിയെ നാട്ടിലെത്തിച്ചു. നിസ്‍വ അല്‍ ഹംറയിലുണ്ടായ അപകടത്തില്‍ തലക്ക് പരിക്കേറ്റ മോഹനൻ ആണ് കഴിഞ്ഞ ദിവസം നാടണഞ്ഞത്.

ജോലിക്കിടയില്‍ വഴുതി വീണാണ്‌ തലക്ക് ഗുരുതര പരിക്കേറ്റത്. ഒരാഴ്ചയോളം നിസ്‍വ ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. നിസ്‍വയിലെയും മസ്കത്തിലെയും സാമൂഹികപ്രവർത്തകരുടെ കൂട്ടായ പരിശ്രമം മൂലമാണ് തുടർചികിത്സയ്ക്കായി നാട്ടിലേക്കയക്കാൻ സാധിച്ചത്.

ആശുപത്രി ബില്‍, വിമാനയാത്ര ചെലവ് ഉള്‍പ്പെടെയുള്ള ഭീമമായ തുക ഇന്ത്യൻ സോഷ്യല്‍ ക്ലബ്‌ കേരള വിങ്ങ്, ചാരിറ്റി വിങ് എന്നിവിടങ്ങളില്‍നിന്ന് സമാഹരിച്ച്‌ സാമൂഹികപ്രവർത്തകരായ ദീപേഷ്, ബാബുരാജ്, ഹരിദാസൻ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടായ പ്രയത്നത്തിലൂടെയാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.

Summary: Follow-up treatment in the country; A native of Vadakara, who fell while working in Muscat and was seriously injured, returned home