വടകര കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു


വടകര: കരിമ്പനപ്പാലം സ്വദേശി ഒമാനിൽ അന്തരിച്ചു. കരിമ്പനപ്പാലത്തെ വിനോദാണ് മരിച്ചത്. അൻപത്തിയൊമ്പത് വയസായിരുന്നു. ഇന്ന് (തിങ്കളാഴ്ച) നാട്ടിലേക്ക് മടങ്ങാനിരിക്കെ റൂവിയിലെ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. റൂവി, ഹോണ്ട റോഡില്‍‌ ബില്‍ഡിങ് മെറ്റീരിയല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തു വരികയായിരുന്നു.

അച്ഛൻ: ഗോപാലന്‍
മാതാവ്: നാരായണി
ഭാര്യ:സിന്ധു
മകന്‍: ഗോപു
നടപടികൾ പൂർത്തിയക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി.