ഒമാനിലുണ്ടായ വാഹനാപകടത്തില്‍ ഉള്ളിയേരി സ്വദേശി മരിച്ചു
കോഴിക്കോട്: ഒമാനിലുണ്ടായ വാഹനാപകടത്തില്‍ കോഴിക്കോട് ഉള്ളിയേരി സ്വദേശി മരിച്ചു. ഒരവിലിലെ പറക്കാപറമ്പത്ത് ജിതിത്ത് (27) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് രാത്രി 10.45 ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.
ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ജിതിത്ത്. പിതാവ്: മുത്തു. മാതാവ്: ദേവി. സഹോദരി: ജിജിഷ. നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.