ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി


വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ​ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.

2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ​ഗോകുൽ ദാസിനെ കുറ്റ്യാടി ടൗണിൽ വച്ച് കുറ്റ്യാടി എസ് ഐ ആയിരുന്ന ഹരീഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് ഒരു കിലോ നൂറ് ​ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. അന്ന് സി ഐ ആയിരുന്ന സുനിൽ കുമാറിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം നടത്തിയത്.

Description: a native of Thotilpalam Kavilmadam to two years imprisonment and fine