മൂടാടി പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു


മൂടാടി: പാലക്കുളം സ്വദേശിനി കുവൈറ്റില്‍ അന്തരിച്ചു. സഫീന ഷന്‍ഷാസാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് പത്തുദിവസത്തോളമായി കുവൈറ്റിലെ ജാബിര്‍ അഹ്‌മദ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കുവൈറ്റില്‍ ബിസിനസുകാരനായ അയനിക്കാട് സ്വദേശി ഹന്‍ഷാസ് മഫാസിന്റെ ഭാര്യയാണ്. മക്കള്‍: ഹന്നൂന്‍ സിയ, ഹാനിയ ഹെന്‍സ (ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ കുവൈറ്റ്), തെഹ്നൂന്‍ (ആറ് മാസം).

ഉപ്പ: ഹുസൈന്‍ മൂടാടി. ഉമ്മ: ജമീല. സഹോദരന്‍ ജസീം കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് കെ.കെ.എം.എ മാഗ്നറ്റ് ടീം നേതൃത്വം നല്‍കി.