കൊയിലാണ്ടി കൊല്ലംചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത് മൂടാടി സ്വദേശി
കൊയിലാണ്ടി: കൊല്ലം ചിറയില്‍ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച വിദ്യാര്‍ത്ഥിയെ തിരിച്ചറിഞ്ഞു. മൂടാടി വെള്ളറക്കാട് ചന്ദ്രാട്ടിൽ നിയാസ് (19) ആണ് മരിച്ചത്. മൂടാടി മലബാര്‍ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ ഡിഗ്രി വിദ്യാര്‍ത്ഥിയാണ്.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് നാല് കൂട്ടുകാര്‍ക്കൊപ്പം നിയാസ് ചിറയില്‍ കുളിക്കാന്‍ എത്തിയത്. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിപ്പോയ നിയാസിനെ കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ആഴത്തിലേക്ക് താഴ്ന്നു പോവുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടികള്‍ നാട്ടുകാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കൊയിലാണ്ടി പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. കോഴിക്കോട് നിന്നും ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ ടീമും സ്ഥലത്ത് തിരച്ചിലിന് എത്തിയിരുന്നു.
തിരച്ചിലിനൊടുവില്‍ വൈകുന്നേരം 6.55ഓടെയാണ് മൃതദേഹം കിട്ടിയത്. നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഉപ്പ: നിസാർ, ഉമ്മ: ഷംസീറ,
സഹോദരി: ജസ്ന.
Summary: A native of Moodadi drowned while taking a bath in Kollamchira