കൈനാട്ടിയിൽ നിന്ന് ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു


കൈനാട്ടി: ലോറി തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിയാടി സ്വദേശി മരിച്ചു. കുരിയാടി കളത്തിൽ പുരയിൽ രൂപേഷാണ് മരിച്ചത്. നാൽപ്പത്തിയൊൻപത് വയസായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരിച്ചത്.

രണ്ട് ദിവസം മുൻപ് കൈനാട്ടിയിൽ വച്ചായിരുന്നു അപകടം.
ഭാര്യ: ശ്രീജ
മക്കൾ: രഹന, അഭിനവ്