ഹൃദയാഘാതത്തെ തുടര്‍ന്ന് പുറമേരി കുനിങ്ങാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
പുറമേരി: ഹൃദയാഘാതത്തെ തുടർന്ന് യുവാവ് ബഹ്റൈനിൽ അന്തരിച്ചു. കുനിങ്ങാട് സ്വദേശി പറമ്പത്ത് അനൂപാണ് അന്തരിച്ചത്. നാൽപ്പത്തിരണ്ട് വയസായിരുന്നു. ബഹ്റൈനിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
അച്ഛൻ: നാണു.
അമ്മ: അംബിക.
ഭാര്യ: മനീഷ.
മക്കൾ: സൂര്യദേവ്, കാർത്തിക്.
ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.
