കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍


കോഴിക്കോട് : കോഴിക്കോട് സ്വദേശിയായ യുവാവ് സലാലയില്‍ മരിച്ച നിലയില്‍. ചേളന്നൂര്‍ കണ്ണങ്കര സ്വദേശി കുനിയില്‍ താഴത്ത് വീട്ടില്‍ ഷൈജുവാണ് മരിച്ചത്. നാല്‍പ്പത്തിനാല് വയസ്സായിരുന്നു.

സലാലയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അവിവാഹിതനാണ്. അച്ഛന്‍: ഗോപാലന്‍. അമ്മ: ജാനകി.

സുല്‍ത്താന്‍ ഖബൂസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.