പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചത് കൊയിലാണ്ടി പൊയിൽകാവ് സ്വദേശി


പയ്യോളി: പയ്യോളി പെരുമാൾപുരത്ത് ട്രെയിൻതട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗിതാനന്ദൻ ആണ് മരിച്ചത്. അൻപത്തിരണ്ട് വയസായിരുന്നു. പയ്യോളിയിലെ മണവാട്ടി ഗോൾഡ് കവറിങ് ജീവനക്കാരനാണ്.

വെള്ളിയാഴ്‌ച രാത്രി 7.45നാണ് പെരുമാൾപുരം പുലി റോഡിന് സമീപം മൃതദേഹം കണ്ടത്. ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം.

ഫോക്ലോർ ഗവേഷകനും ഭാഷാ അധ്യാപകനും ബാലസാഹിത്യകാരനും ഗ്രന്ഥശാല പ്രസ്ഥാനത്തിൻ്റെ പഴയകാല നേതാവുമായിരുന്ന സി.ഗോപാലൻ ചേമഞ്ചേരിയുടെ മകനാണ്. അമ്മ: കാർത്യായനി അമ്മ. ഭാര്യ: ഷീജ.

Summary: A native of Koyilandy Poyilkavu died after being hit by a train in Payyoli Perumalpuram.