ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചത് ചോറോട് സ്വദേശിനി; സ്കൂട്ടറിൽ ഒപ്പമുണ്ടായിരുന്നത് മരുമകൾ


വടകര: ദേശീയപാതയിൽ വടകരയിൽ വാഹനാപകടത്തിൽ മരിച്ചയാളെ തിരിച്ചറിഞ്ഞു. ചോറോട് ​ഗേറ്റ് സ്വദേശിനി എട മഠത്തിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പ്രഭയാണ് മരിച്ചത്. പ്രഭ മരുമകൾക്കൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ വടകര ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടം നടന്നത്.

സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് വീണ ഇവരുടെ ദേഹത്ത് കൂടെ കെ എസ് ആർ ടിസി ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ മരുമകൾ ശ്രീകലയെ ആശാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.

മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.