അഴിയൂർ ചോമ്പാല സ്വദേശി ബഹ്റൈനിൽ അന്തരിച്ചു


വടകര: അഴിയൂർ സ്വദേശി ബഹ്റൈനിൽ അന്തരിച്ചു. അഴിയൂർ ചോമ്പാല പുത്തലത്ത് താഴെ കണ്ണോത്ത് പദ്മനാഭനാണ് ബഹറൈനിൽ മരിച്ചത്. വർഷങ്ങളായി ബഹ്റൈൻ പ്രവാസിയാണ്.

ഭാര്യ: ലക്ഷ്മി. മക്കൾ: ലിബീഷ്.ടി.കെ, ലിജിന.ടി.കെ. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.