കിണറ്റില്‍ നിന്നും പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് താഴെ വീണു; ചേമഞ്ചേരിയിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം
ചേമഞ്ചേരി: കിണറ്റില്‍ വീണ പൂച്ചയെ എടുക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. അത്ര ആഴമില്ലാത്ത കിണറാണ്. ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയര്‍ പിടിച്ച് ഇറങ്ങുകയായിരുന്നു. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കിണറ്റിലേക്ക് പിടിവിട്ട് വീഴുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ കിണറ്റില്‍ ബി.എ സെറ്റ് ഉപയോഗിച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഇര്‍ഷാദ് ടി.കെ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
Summary: A native of Tuvvakode met a tragic end when he lost control of his cat while trying to retrieve it from a well