കൊയിലാണ്ടി പൊയിൽകാവിൽ കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മധ്യവയസ്കൻ മരിച്ചു
കൊയിലാണ്ടി: കിണർ വൃത്തിയാക്കുന്നതിനിടെ കിണറിൽ വീണ് മധ്യവയസ്കൻ മരിച്ചു. പൊയിൽക്കാവ് കൊടശ്ശേരി ചാലെക്കുഴിയിൽ ബാലകൃഷ്ണൻ ആണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. ഓക്സിജൻ ദൗർലഭ്യമുള്ള കിണറാണെന്ന് സംശയമുണ്ട്.
കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ പി.എം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പി.കെ.ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഹേമന്ത്.ബി, ലിനീഷ്, സുകേഷ്, രജിലേഷ്, നിധിൻരാജ്, ഹോംഗാർഡ് ഓംപ്രകാശ്, പ്രദീപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.
Summary: A middle-aged man died after falling into a well while cleaning a well in Koyilandy Poyilkavu.