ഗൾഫിൽ നിന്ന് നാട്ടിലെത്തിയിട്ട് മണിക്കൂറുകൾ മാത്രം; ചെക്യാട് ഉമ്മത്തൂരിൽ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു
ചെക്യാട്: ഉമ്മത്തൂരിൽ മധ്യവയസ്ക്കൻ കുഴഞ്ഞുവീണു മരിച്ചു. കണ്ണടുങ്കൽ യൂസഫാണ് മരിച്ചത്. അൻപത്തിയഞ്ച് വയസായിരുന്നു. ഇന്നലെ രാത്രിയാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. യൂസഫിനെ ഉടനെ വീട്ടുകാർ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അബുദാബി ഇത്തിഹാദ് എയർവേസ് ജീവനക്കാരനായിരുന്നു .
ഭാര്യ: ഖൈറുന്നീസ.
മക്കൾ: ഷാന , ശാരിക്ക് (അബുദാബി), ഷാബ് (ഉമ്മത്തൂർ ഹെയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി)
മരുമക്കൾ: റയീസ് കടവത്തൂർ,നശ മൊകേരി.
സഹോദരങ്ങൾ:സുബൈർ, നഫീസ,സുലൈഖ,മൈമൂനത്ത്, പരേതരായ അഹമ്മദ്, ആയിഷ.
ഖബറടക്കം പാറക്കടവ് ജുമുഅത്ത് പള്ളി ഖബർ സ്ഥാനിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ നടക്കും.