ബൈക്കില്‍ സഞ്ചരിക്കവേ തെരുവുനായ കുറുകെ ചാടി;കൂരാച്ചുണ്ട് സ്വദേശിയായ വ്യാപാരിക്ക് ഗുരുതര പരിക്ക്


കൂരാച്ചുണ്ട്: വണ്ടിക്ക് കുറകെ തെരുവുനായ ചാടിയുണ്ടായ അപകടത്തില്‍ വ്യാപാരിക്ക് ഗുരുതരമായി പരിക്കേറ്റു. കൂരാച്ചുണ്ടിലെ സി.എസ് .ഹാർഡ് വേർ ഉടമ ബെന്നി കുഴിമറ്റമാണ് അപകടത്തില്‍ പെട്ടത്.

കൂരാച്ചുണ്ടിൽ നിന്നും ബാലുശ്ശേരിയിലേക്കുള്ള യാത്രാമധ്യേയാണ് ബെന്നി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനത്തിന് കുറുകേ തെരുവുനായ ചാടിയത്. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ വീഴുകയാണുണ്ടായത്. ബെന്നിക്ക് വാരിയെല്ലിന് പൊട്ടലുണ്ടാവുകയും ശ്വാസകോശത്തിന് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അപകടത്തെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയില്‍ കഴിയുന്ന ബെന്നി കുഴിമറ്റത്തിന് സർക്കാർ അടിയന്തിര ചികിൽസാ സഹായം അനുവദിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് കമ്മറ്റി യോഗം ആവശ്യപ്പെട്ടു .